//
3 മിനിറ്റ് വായിച്ചു

കണ്ണൂർ നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു

നാറാത്ത്: നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ ഇബ്രാഹിം ഹാജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഇബ്രാഹിം ഹാജി സൗദി കെഎംസിസി ദീർഘ കാല പ്രവർത്തകനായിരുന്നു.നിലവിൽ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ആണ് . മയ്യിൽ പോലിസ് സ്ഥലത്തെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version