/
5 മിനിറ്റ് വായിച്ചു

വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ശമ്പളമില്ല ;പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം

പയ്യന്നൂർ ∙ വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം നടത്തി. കെ.കെ.സഹദേവനാണ് വേറിട്ട സമരം നടത്തിയത്. മാസം പിറന്ന് 10 ദിവസം കഴിഞ്ഞിട്ടും കെഎസ്ആർടിസി ശമ്പളം നൽകിയിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് സഹദേവൻ നമ്മൾക്കും ജീവിക്കണം ഭിക്ഷ തരൂ എന്ന പ്ലേ കാർഡ് കഴുത്തിൽ തൂക്കിയിട്ടും കയ്യിൽ ഉയർത്തിപ്പിടിച്ചും ഡിപ്പോയ്ക്ക് മുന്നിൽ ഒരു തുണി വിരിച്ച് സമരം നടത്തിയത്. ഉച്ച വരെ സമരം നടത്തിയ സഹദേവൻ ഉച്ചയ്ക്ക് ശേഷം തന്റെ ഡ്യൂട്ടി ഏറ്റെടുത്ത് നെടുങ്കണ്ടം റൂട്ടിലേക്കു ബസ് സർവീസ് നടത്തി. സഹദേവന്റെ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൊഴിലാളികൾ സമരത്തിന്റെ വിഡിയോ നവമാധ്യമങ്ങളിൽ പങ്കുവച്ച് അനുഭാവം പ്രകടിപ്പിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!