ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്‍മാര്‍. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കൊഹ്‌ലി അഞ്ചു പൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനെയും റിമി ടോമിയെയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം. ഇത്തരം നാണം കെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും മാന്യന്മാര്‍ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെ നിയമം കൊണ്ട് നിയന്ത്രിക്കാനാവില്ലെന്നാണ് മന്ത്രി വിഎന്‍ വാസവന്‍ ഗണേഷിന്റെ ആവശ്യത്തിനോടുള്ള മറുപടിയായി പറഞ്ഞത്.അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ.താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് അഭ്യര്‍ത്ഥിക്കാമെന്നും മന്ത്രി പറഞ്ഞു.