കണ്ണൂർ : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സ്മൃതി സന്ധ്യ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ മുമ്പിൽ പുഞ്ചിരിയോടെ ഉയർത്തെഴുന്നേറ്റ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഉയർത്തെഴുന്നേല്പിന്റെ രണ്ടാമത്തെ പര്യായമാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ ആരെയും ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന വലിയ പാഠം നമ്മെ പഠിപ്പിച്ചാണ് ഉമ്മൻചാണ്ടി മണ്മറഞ്ഞു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി, ചിത്രകാരൻ കെ കെ വെങ്ങരയെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വിപി അബ്ദുൾ റഷീദ്, വി രാഹുൽ, ജില്ലാ ഭാരവാഹികളായ ഫർസിൻ മജീദ്, അശ്വിൻ സുധാകർ,റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, ജിബിൻ ജെയ്സൺ, പ്രണവ് തട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട്നുബന്ധിച്ച് വിപുലമായ പരിപാടികളാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നത്. ജൂലൈ 20 ന് കാരുണ്യ സ്പർശം പരിപാടിയും, ജൂലൈ അവസാന വാരം അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അറിയിച്ചു.
എം.കെ വരുൺ, നവനീത് നാരായണൻ, രാഹുൽ പുത്തൻ പുരയിൽ, പ്രിൻസ് പി ജോർജ്ജ്, അമൽ കുറ്റ്യാട്ടൂർ, ജിതിൻ കൊളപ്പ, നിധിൻ നടുവനാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.