തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡിസംബർ 5, 6 തീയതികളിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് അവസരമുണ്ടായിരിക്കും. ഡിസംബർ 5 ന് പാങ്ങപ്പാറ എം.സി.എച്ച്, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൊവാക്‌സിനും ഗവൺമെൻറ് ആയുർവേദ കോളജ് ആശുപത്രിയിൽ കൊവിഷീൽഡും ലഭ്യമായിരിക്കും.ഡിസംബർ 6ന് കൊവിഷീൽഡ് വാക്‌സിൻ എല്ലാ ആശുപത്രികളിലും ലഭിക്കും. വാക്സിനേഷൻ രണ്ടാം ഡോസിന്റെ കാലാവധിയായവർ ഉൾപ്പെടെ വാക്‌സിൻ എടുക്കേണ്ടുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.