/
5 മിനിറ്റ് വായിച്ചു

രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

രാജ്യ സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ രണ്ട് വട്ടം നിർത്തിവെച്ചു. നോട്ടീസ് നൽകിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം അറിയിച്ച് തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ രംഗത്ത് വന്നു. പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകിയ വിഷയങ്ങളിൽ സ്പീക്കർ ചർച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്. അതേസമയം ലോക്​ സഭയിൽ പ്രതിപക്ഷം നടപടികളോട് സഹകരിക്കുന്നുണ്ട്.

രാജ്യസഭയിൽ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സഭയിൽ ബഹളം തുടർന്നതോടെ 11.33 വരെ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. തുടർന്ന് യോഗം ചേർന്നെങ്കിലും പ്രതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിർത്തിവെച്ചു. രാജ്യസഭയിൽ ഇന്ത്യ – ചൈന അതിർത്തി തർക്കം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്‍റെ ബഹളം. പാർലമെന്‍റിനെ സർക്കാർ തമാശയാക്കി മാറ്റുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version