4 മിനിറ്റ് വായിച്ചു

തൊഴിൽ സഭ സംഘടിപ്പിച്ചു

തൊഴിലന്വേഷകർക്ക്​ വഴി കാട്ടാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച്​ നടപ്പാക്കുന്ന തൊഴിൽസഭ കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വളയാൽ ഗവ. ആയുർവേദ ഡിസ്​പെൻസറിയിൽ സംഘടിപ്പിച്ചു. കീഴല്ലൂർ ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ തൊഴിലന്വേഷകർക്കായി​ സംഘടിപ്പിച്ച തൊഴിൽസഭ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.വി. മിനി ഉദ്​ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ്​ കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി. ഭരതൻ തൊഴിൽ സഭയെക്കുറിച്ച്​ വിശദീകരിച്ചു. വാർഡ്​ അംഗങ്ങളായ ഇ. ഷീന, കെ. റിഷാന എന്നിവർ സംബന്ധിച്ചു. വാർഡ്​ അംഗം പി. ഷമൽ സ്വാഗതം പറഞ്ഞു. മൂന്നു വാർഡുകളിൽ നിന്നായി 110 ലേറെ യുവതീ യുവാക്കൾ തൊഴിൽസഭയിൽ പ​ങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version