/
9 മിനിറ്റ് വായിച്ചു

മന്ത്രിയുടെ യാത്രാ റൂട്ട് മാറ്റിയ സംഭവം; സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മന്ത്രി പി രാജീവിന്റൈ റൂട്ട് മാറ്റിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മെഡല്‍ പട്ടികയിലുണ്ട്. ഗ്രേഡ് എസ്‌ഐ എസ് എസ് സാബുരാജനാണ് മെഡലിന് അര്‍ഹനായത്. മന്ത്രി പി രാജീവിന് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐയെ ഇന്നലെയായിരുന്നു കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയതിനാണ് സസ്‌പെന്‍ഷന്‍ എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. സാബുരാജനെ കൂടാതെ സിപിഒ സുനിലിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത കുരുക്കുണ്ടായതുകൊണ്ടാണ് മന്ത്രിയുടെ റൂട്ട് മാറ്റിയതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി രാജീവിന്റെ ഓഫീസ് പ്രതികരിച്ചിരുന്നു. റൂട്ട് തീരുമാനിക്കുന്നത് പൊലീസാണെന്നും, തനിക്ക് ഒന്നും അറിയില്ലെന്നും മന്ത്രിയും പ്രതികരിച്ചു. റൂട്ട് തീരുമാനിക്കുന്നതില്‍ തനിക്ക് പ്രത്യേകിച്ച് റോള്‍ ഒന്നുമില്ല. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പൊലീസാണ് അത് പരിഹരിക്കുന്നതെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ മന്ത്രിമാരാരും ഇടപെടാറില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവര്‍ക്കതിനെല്ലാം ഓരോ രീതികളുണ്ട്. സസ്‌പെന്‍ഷനിലായ എസ് ഐ ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ കിട്ടിയതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!