മലയാളി കായിക താരം പി.ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്തു. വിവിധ മേഖലയിലെ പ്രഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇരുവരുമുള്ളത്.പി.ടി ഉഷ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കായികമേഖലയ്ക്ക് പി.ടി ഉഷ നല്‍കിയ നേട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജ എന്നും മോദി പറഞ്ഞു.