/
3 മിനിറ്റ് വായിച്ചു

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു; മൂന്നു പേർ പിടിയിൽ

പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് പിടിയായത്.പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം നടന്നത്. ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു പിന്നിൽ. ഭർത്താവിനെ ഇവർ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version