//
7 മിനിറ്റ് വായിച്ചു

പാലക്കാട് മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍; പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

പാലക്കാട്:മഹിളാ മോര്‍ച്ച നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹിളാ മോര്‍ച്ച മണ്ഡലം ട്രഷര്‍ ശരണ്യയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ബിജെപി പ്രാദേശിക നേതാവായ പ്രജീവ് ആണ് ആത്മഹത്യയ്ക്ക് കാരണമായത്. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും ശരണ്യയുടെ സഹോദരൻ മണികണ്ഠൻ പറഞ്ഞു.

അതേസമയം പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു..പ്രാദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. പാലക്കാട് നഗരസഭയിലെ ഒൻപതാം വാർഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. ശരണ്യയുടെ അഞ്ച് പേജുളള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭർത്താവ്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.


 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version