/
4 മിനിറ്റ് വായിച്ചു

പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഹക്കീമിന്റെ സുഹൃത്ത് റിഷാദാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. റിഷാദിനെ പൊലീസ് പിടികൂടി.ഹക്കീമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് കരുതുന്നത്.

വെെകിട്ട് ഇരുവരും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!