അഞ്ചരക്കണ്ടി: പലേരിമെട്ടയിൽ അങ്കണവാടി നിർമിക്കുന്നതിന് ചെറിയ മാണിക്കോത്ത് റീത്ത 4.42 സെന്റ് സ്ഥലം പഞ്ചായത്തിന് സംഭാവന നൽകി. സ്ഥലം ലഭ്യമായതോടെ മുഖ്യമന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഇവിടെ മാതൃകാ അങ്കണവാടി നിർമിക്കും. റീത്തയിൽനിന്ന് സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ, സെക്രട്ടറി പി ബാബുരാജ്, പി സജേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.