പളളൂരിലെ ചിരപുരാതനമായ ചിരുകണ്ടോത്ത് തറവാട്ടിലെ തലമുറകൾ ഒത്തു ചേരുന്ന കുടുംബ സംഗമം വരുന്ന ഞായറാഴ്ച നടത്താൻ നിശ്ചയിച്ചതായി സംഘാടക സമിതി ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പള്ളൂർ അറവിലകത്ത് പാലത്തിനടുത്ത തറവാട് മുറ്റത്ത് നടത്തുന്ന സംഗമം തറവാട്ടിലെ മുതിർന്ന കാരണവർ വി.സി. ഹരിദാസൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. അഞ്ച് താവഴികളിൽ സ്വദേശത്തും വിദേശത്തുമായി കഴിയുന്ന നാനൂറോളം കുടുംബാംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിരുകണ്ടോത്ത് തറവാട് ട്രസ്റ്റ് പരിപാലിക്കുന്ന ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിലെ കിണർ നവീകരണ പ്രവൃത്തിയും പൂർത്തീകരണ ഘട്ടത്തിലാണ്. പി.സി. ഹരിദാസ്, കെ.കെ. പത്മനാഭൻ, മധുസൂദനൻ അടിയോടി, ടി.പി. വാമനൻ, കെ. മഹേഷ് എന്നിവർ കുടുംബ സംഗമ പരിപാടികൾ വിശദീകരിച്ചു.