///
13 മിനിറ്റ് വായിച്ചു

പാലുകാച്ചിമലയിൽ നാളെ മുതൽ പ്രവേശനം

കണ്ണൂർ:കേളകം പാലുകാച്ചിമലയിൽ  നാളെ (31/07/22)  മുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം. പകൽ 10.30-ന്‌ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്‌ ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ്‌ ഓഫ്‌  നിർവഹിക്കും. ഫീസ് ഈടാക്കിയാണ് പ്രവേശനം. മുതിർന്നവർക്ക്‌ 50 രൂപ,  കുട്ടികൾ 20, വിദേശികൾ 150 ,  ക്യാമറ 100 രൂപ എന്നിങ്ങനെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

പാലുകാച്ചിമല ട്രക്കിങ് ജൂൺ മൂന്നിന്‌ ഉദ്ഘാടനം ചെയ്‌തിരുന്നെങ്കിലും ഇൻഷുറൻസ്‌ പരിരക്ഷയൊരുക്കാത്തതിനാൽ പ്രവേശനമുണ്ടായില്ല. പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. സമിതി നിയമിച്ച ആറ്‌ താൽക്കാലിക ജീവനക്കാരാണ്‌ വിനോദ സഞ്ചാരികളെ സഹായിക്കുക. സമിതി പ്രവർത്തകരും ഉണ്ടാകും.

∙എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വൈകിട്ട് ആറ് മണിക്ക് മുൻപ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണം. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, ക്യാമറ 100 രൂപ.

∙ 10 പേർ വീതമുള്ള സംഘമായി ആണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തി വിടുക. കാടിന് അകത്തേക്ക് അനുമതി കൂടാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും.

∙ഓരോ സംഘത്തിനും ഒരു മണിക്കൂർ മാത്രം മലമുകളിൽ ചെലവഴിക്കാം. പ്രത്യേകം നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ സംഘത്തിന് ഒപ്പം ഉണ്ടായിരിക്കും.

∙വനത്തിന് അകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത്. വെള്ളവും മറ്റും പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ടുവന്നാൽ നിശ്ചിത തുക കൗണ്ടറിൽ ഡിപ്പോസിറ്റ് ചെയ്യണം. തിരികെ വരുമ്പോൾ കൊണ്ടുപോയ കുപ്പി കൗണ്ടറിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ ഡിപ്പോസിറ്റ് തുക തിരികെ നൽകും.

∙ലഹരി വസ്തുക്കൾ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.

∙ വനത്തിനും വന്യ ജീവികൾക്കും ഹാനികരമായ പ്രവർത്തനങ്ങൾ പാടില്ല. വനത്തിന് ഉള്ളിൽ നിന്ന് യാതൊന്നും ശേഖരിക്കാൻ പാടില്ല.

∙ നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാൻ പാടില്ല.

∙ പാലുകാച്ചി വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പു ചുമതല. എന്നാൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

∙ ബേസ്മെന്റിൽ ക്ലോക്ക് റൂം, ടിക്കറ്റ് കൗണ്ടർ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!