മികച്ച വാർത്താ ചിത്രത്തിന് കണ്ണൂര്‍ പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ 2022 ലെ പാമ്പന്‍ മാധവന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രഫർ എ. സനേഷിന്.
2022 ജൂലൈ 30 ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘സെക്യൂരിറ്റി ബ്രീച്ച് ‘എന്ന ചിത്രത്തിനാണ് അവാർഡ്. 10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് പിന്നീട് സമ്മാനിക്കും.
മുതിര്‍ന്ന ഫോട്ടോ ജേർണലിസ്റ്റുകളായ പി.മുസ്തഫ, അലി കോവൂർ, ചിത്രകാരനും കലാനിരൂപകനുമായ ഡോ. മഹേഷ് മംഗലാട്ട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താമൂല്യം, ഒരു നിമിഷത്തിൽ മാത്രം ലഭിക്കാനിടയുള്ള ചിത്രമെന്ന അപൂർവ്വത എന്നിവയാണ് ചിത്രത്തെ അവാർഡിന് അർഹമാക്കിയതെന്ന് ജൂറിയംഗങ്ങൾ വിലയിരുത്തി. പത്രസമ്മേളനത്തിൽ പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ.വിജേഷ്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്, ജൂറിയംഗങ്ങളായ പി.മുസ്തഫ, അലി കോവൂർ, ഡോ.മഹേഷ് മംഗലാട്ട് എന്നിവർ പങ്കെടുത്തു.
എ. സനേഷ്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ബ്യൂറോയിൽ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫർ. 2006 ൽ ന്യൂസ് ഫോട്ടോഗ്രഫി മേഖലയിലെത്തിയ സനേഷ് സിറാജ്, കേരള കൗമുദി പത്രങ്ങളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 13 വർഷമായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ജോലി ചെയ്യുന്നു. ഓൾ ഇന്ത്യ മിലിട്ടറി ഫോട്ടോഗ്രാഫി കോമ്പറ്റീഷൻ പ്രൈസ്,
എറണാകുളം പ്രസ്ക്ലബ് ഫ്ളഡ് ഫോട്ടോഗ്രാഫി എക്സിബിഷൻ ബെസ്റ്റ് ഫോട്ടോ അവാർഡ് എന്നിവ ലഭിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയാണ് സനേഷ്. ഭാര്യ: നിമ്മി ദാസൻ. മകൻ: സാത്വിക് സനേഷ്