9 മിനിറ്റ് വായിച്ചു

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് രക്തരൂക്ഷിതം; സിപിഐ എം പ്രവർത്തകനടക്കം 8 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത> ബംഗാളിൽ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് രക്തരൂക്ഷിതം.  മിക്ക ഗ്രാമങ്ങളും യുദ്ധക്കളമായി രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതിനുശേഷം ഒരു സിപിഐ എം  പ്രവർത്തകനുൾപ്പെടെ 8 പേര് കൊല്ലപ്പെട്ടു .  നിരവധി പേർക്ക് പരിക്കു പറ്റി. കൊല്ലപ്പെട്ടവരിൽ ബിജെപിയുടെ ഒരു ബൂത്ത് ഏജന്റും രണ്ട്  കോൺഗ്രസു കാരും രണ്ടു തൃണമൂലുകാരും ഉൾപ്പെടും , മുർഷിദാബാദ്, ബർദ്വമാൻ, കുച്ച്ബിഹാർ,മാൾദ എന്നീ ജില്ലകളിലാണ് കൊല നടന്നത്, വോട്ടെടുപ്പിന്റെ തലേന്ന് വെള്ളിയാഴ്ചയും വിവിധ ജില്ലകളിൽ നടന്ന ആക്രമണത്തിൽ 6 പേര് കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 12 പേരാണ് കൊല്ലപ്പെട്ടത് .

ജൂൺ ഒൻപതിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന വിവിധ ആക്രമണങ്ങളിൽ ഇതുവരെ 36 പേര് വധിക്കപ്പെട്ടു. വൃാപകമായ ബുത്ത് പിടുത്തവും പ്രതിപക്ഷ പോളിംഗ് ഏജന്റമ്മാരെ അടിച്ചോടിക്കലുമാണ് ത്രിണമുൽ കോഗ്രസ് നടത്തുന്നത്. കുച്ചുബിഹാറിൽ ഒരിടത്ത് ബാലറ്റ് പെട്ടികൾ തട്ടികൊണ്ടുപോയി തീയ്യിട്ടു നശിപ്പിച്ചു. പോലീസ് മിക്കയിടത്തും നോക്കുകുത്തികളായി. വിവിധ സ്ഥലങ്ങളിൽ തെരഞെടുപ്പ് ഉദൃോഗസ്ഥർ ഭയന്ന് ബൂത്തുകൾ വിട്ട് ഇറങ്ങി ഓടി

കേന്ദ്രസേനയേയും മറ്റും വലിയ തോതിൽ വിനൃസിച്ചിട്ടും അക്രമത്തിന് ഒരറിതിയും വരുത്താൻ കഴിഞ്ഞില്ല.വൻ തോതിൽ അരങ്ങേറുന്ന അക്രമത്തെ കുറിച്ച് പ്രതികരക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു.. ഗവർണർ സി വി ആനന്ദബോസ് തെരഞ്ഞെടുപ്പ് നടക്കുന്നപല ഭാഗങ്ങളും സന്ദർശിച്ചു. അക്രമത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version