6 മിനിറ്റ് വായിച്ചു

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റിൽ

മലപ്പുറം > മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ആനപ്പാങ്കുഴി സ്വദേശി ചുള്ളിയിൽ മുജീബാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടർന്നായിരുന്നു അക്രമം എന്നാണ് പ്രാഥമിക സൂചന.

തീപിടിത്തത്തിൽ ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും ജീവനക്കാരുടെ മൊബെൽ ഫോണുകളും കത്തിനശിച്ചു. ആർക്കും പരിക്കില്ല. പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. പെട്രോൾ നിറച്ച ക്യാനുമായി ഓഫീസിനകത്ത് കടന്ന ഇയാൾ ജീവനക്കാരുമായി തർക്കത്തിലാവുകയും തുടർന്ന് കംപ്യൂട്ടറുകളിലും മറ്റു ഫയലുകളിലും പെട്രോൾ ഒഴിച്ചതിന് ശേഷം തീകൊടുക്കുകയുമായിരുന്നു. മൂന്ന് ജീവനക്കാരാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്.

മുജീബിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈഫിൽ വീട് ലഭിച്ചില്ലെന്നു പറഞ്ഞായിരുന്നു ആക്രമണം. അതേ സമയം ഈ വർഷം 50 പേർക്കാണ് വീട് അനുവദിച്ചതെന്നും, 95 ആം സ്ഥാനത്താണ് മുജീബിന്റെ പേരുള്ളതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!