/
4 മിനിറ്റ് വായിച്ചു

പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങൾ അറ്റകുറ്റപ്പണി: പഴയങ്ങാടി ബസുകളുടെ സര്‍വീസ് ക്രമീകരിക്കും

പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമ്പോള്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ക്രമീകരിക്കും. കണ്ണൂരില്‍നിന്ന് താവം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ പാപ്പിനിശ്ശേരി ചുങ്കം, ലിജിമ, മരച്ചാപ്പ, ഇരിണാവ് റോഡ് വഴി താവം ഭാഗത്തേക്ക് പോകണം. താവം മേല്‍പ്പാലത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള ബസുകള്‍ ഇരിണാവ് റോഡ് ജങ്ഷന്‍, പള്ളി ജങ്ഷന്‍, ലിജിമ, പാപ്പിനിശ്ശേരി ചുങ്കം വഴി കണ്ണൂരിലേക്ക് സര്‍വീസ് നടത്തണം. ബസ് ഉടമാസംഘം പ്രതിനിധികളും ആര്‍ടിഒയുമായി നടന്ന ചര്‍ച്ചയിലാണ് സ്വകാര്യ ബസുകളുടെ സര്‍വ്വീസ് സംബന്ധിച്ച ക്രമീകരണത്തിന് ധാരണയായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version