//
7 മിനിറ്റ് വായിച്ചു

ഹൈടെക് ആയി പാപ്പിനിശ്ശേരിയിലെ അങ്കണവാടികൾ

കണ്ണൂർ: എൽസിഡി പ്രൊജക്ടറിന്റെ സഹായത്തോടെ  പഠനം. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ കണ്ട് രസിക്കാനും  പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന സങ്കൽപ്പം അടിമുടി മാറ്റുകയാണ് പാപ്പിനിശേരി പഞ്ചായത്ത്.  19 അങ്കണവാടികളിൽ ആറെണ്ണം സ്മാർട്ടും ഒമ്പതെണ്ണം ഹൈടെക്കുമാണ്.നിറപ്പകിട്ടാർന്ന ചുവരുകൾ, ഇന്ററാക്ടീവ് ബോർഡ്, ഡിജിറ്റൽ തെർമോമീറ്റർ, ഓട്ടോമാറ്റിക്‌ സാനിറ്റൈസർ ഡിസ്പെൻസർ, ടെലിവിഷൻ, ഫാൻ, കളിക്കോപ്പുകളോട് കൂടിയ കളിസ്ഥലം, ശിശുസൗഹൃദ ശുചിമുറി തുടങ്ങിയവയാണ് സ്മാർട്ട് അങ്കണവാടികളിലുള്ളത്. ഇതിനു പുറമെയാണ് മുഴുവൻ അങ്കണവാടികളിലും പ്രൊജക്ടർ, സ്‌ക്രീൻ, സ്പീക്കർ എന്നിവ നൽകുന്നത്.പാറക്കൽ, പാപ്പിനിശേരി വെസ്റ്റ്, കരിക്കൻകുളം, റെയിൽവേഗേറ്റ്, കാട്ട്യം  അങ്കണവാടികൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും നൽകി. ബാക്കിയുള്ളവക്ക് ഉടൻ നൽകും. 4.2 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന്  പ്രസിഡന്റ്‌ എ വി സുശീല പറഞ്ഞു.കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ മുഴുവൻ അങ്കണവാടികൾക്കും അഞ്ച് സ്‌കൂളുകൾക്കും വാട്ടർ പ്യൂരിഫയറും പഞ്ചായത്ത് നൽകിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version