//
8 മിനിറ്റ് വായിച്ചു

ക​ണ്ണൂ​രിൽ പാർക്കിങ് സമുച്ചയം ഡിസംബർ 30 നകം

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​ർ​ക്കി​ങ്ങി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​മാ​യി കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ് സ​മു​ച്ച​യം ഡി​സം​ബ​ർ 30 ന​കം ഒ​രു​ങ്ങും. മാ​സ​ങ്ങ​ളാ​യി പ്ര​വൃ​ത്തി​നി​ല​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്ന കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു.സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര സ്തൂ​പ​ത്തി​ന് സ​മീ​പ​ത്തും ഫോ​ർ​ട്ട് റോ​ഡി​ലെ പീ​താം​ബ​ര പാ​ർ​ക്കി​ലു​മാ​ണ് പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം മ​രാ​മ​ത്ത് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത​മാ​സം തു​ട​ങ്ങും. സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി 70 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷ​മാ​യി തു​ട​ങ്ങി​യ പ്ര​വൃ​ത്തി നി​ല​ച്ച​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ഇ​ട​പെ​ട്ട് ക​രാ​റു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പാ​ർ​ക്കി​ങ് കേ​ന്ദ്രം തു​റ​ക്കാ​നാ​വു​മെ​ന്ന​റി​യി​ച്ച​ത്. പു​ണെ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!