11 മിനിറ്റ് വായിച്ചു

പടയണി സുവർണ ജൂബിലി സമാപനം തലശ്ശേരിയിൽ

തലശ്ശേരിയിലെ പടയണി സായാഹ്ന പത്രത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ത്രിദിന പരിപാടികളോടെ സമാപനം കുറിക്കുമെന്ന് മാനേജിങ്ങ് എഡിറ്റർ കെ.പി. മോഹനൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസമ്പർ 8 ന് വൈകിട്ട്​ 4 മണിക്ക് പഴയ ബസ്സ് സ്റ്റാൻഡിൽ നടക്കുന്ന വായനക്കാർക്കായുള്ള ‘പടയണി: ഞങ്ങൾക്കും പറയാനുണ്ട് ‘ സംവാദം പ്രൊഫ: എ.പി.സുബൈറിന്‍റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്​സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു വിഷയം അവതരിപ്പിക്കും. അഡ്വ.പി.വി. സൈനുദ്ദീൻ, ടി.പി. ശ്രീധരൻ, പി. ദിനേശൻ, പി.എം. അഷ്റഫ്, എൻ. സിറാജുദ്ദീൻ എന്നിവർ സംവാദത്തിന് നായകത്വം വഹിക്കും.
9ന് വൈകിട്ട്​ 4 മണിക്ക് ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നടക്കുന്ന തലശ്ശേരിയുടേയും, സമീപ പ്രദേശങ്ങളുടേയും ഗതകാല ചരിത്രത്തെ ആലേഖനം ചെയ്ത് പ്രമുഖ ചിത്രകാരൻ പ്രശാന്ത് ഒളവിലം വരച്ച പെയിൻറിങ്ങുകളുടെ ത്രിദിന പ്രദർശനം നടക്കും. മാഹി പ്രസ്സ് ക്ലബ്​ പ്രസിഡന്‍റ്​ കെ.വി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ചുമതല വഹിക്കുന്ന അർജുൻ പവിത്രൻ മുഖ്യാതിഥിയാവും. രാജു കാട്ടുപുനം, കാസിനോ പി. മുസ്തഫ ഹാജി, ഫാദർ ഡോ.ജി.എസ്. ഫ്രാൻസിസ്, എ.വി. യൂസഫ്, ജയചന്ദ്രൻ കരിയാട്, രവീ പാലയാട് സംസാരിക്കും.
10 ന് വൈകിട്ട്​ 4 മണിക്ക് പുതിയ ബസ്​ സ്റ്റാൻഡ്​ ഓപൺ സ്റ്റേജിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി. മോഹനൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ഊർജ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സുവനീർ പ്രകാശനം ചെയ്യും. കെ.കെ .മാരാർ ഏറ്റുവാങ്ങും. ആദ്യകാല പടയണി പ്രവർത്തകരെ കെ. മുരളീധരൻ എം.പിയും, ചതുർഭാഷാ നിഘണ്ടുകാരൻ ഞാറ്റ്വേല ശ്രീധരനെ കെ.കെ. ശൈലജ എം.എൽ.എ യും ആദരിക്കും.
തുടർന്ന് സംഗീത – നൃത്ത- മാന്ത്രിക നിശയുമുണ്ടാകും.
വാർത്ത സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, ചാലക്കര പുരുഷു, പി.എം. അഷ്റഫ്, വി. മോഹനൻ, ജയചന്ദ്രൻ കരിയാട്, കെ.പി. ഷീജിത്ത് എന്നിവരും സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version