കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
(കെ.എസ്.എസ്.പി.എ) കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച സതീശൻ പാച്ചേനി ഭവന നിർമ്മാണ ഫണ്ട്
17,45,051 രൂപ (പതിനേഴ് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തി ഒന്ന് രൂപ)
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന് കൈമാറി. ജില്ലാ പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. വേലായുധൻ, കെ. കരുണാകരൻ
അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കരുണാകരൻ, സംസ്ഥാന സെക്രട്ടറി ടി.വി. ഗംഗാധരൻ, രവീന്ദ്രൻ കോയ്യോടൻ, പി. അബൂബക്കർ, കെ. രാമകൃഷ്ണൻ, കെ.സി. രാജൻ, എം.പി. കൃഷ്ണദാസ്, പി. ലളിത, ഡോ.വി. രമണി, വി. ലളിത തുടങ്ങിയവർ പ്രസംഗിച്ചു