കണ്ണൂർ പാപ്പിനിശേരി ചുങ്കത്ത് ലോറി ആംബുലൻസിലിടിച്ച് തളിപ്പറമ്പ് സ്വദേശിയായ രോഗിക്ക് ദാരുണാന്ത്യം .തളിപ്പറമ്പ സ്വദേശി ഉമ്മർ മൗലവിയാണ് മരിച്ചത് .ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം .ശ്വാസം മുട്ടലിനെ തുടർന്ന് ആംബുലൻസിൽ തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ പാപ്പിനിശ്ശേരി ചുങ്കത്ത് വെച്ച് ലോറിയുമായി കൂട്ടിയടിക്കുകയായിരുന്നു . ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.