/
3 മിനിറ്റ് വായിച്ചു

പട്ടയമേള ജൂലൈ ഒന്നിന് : വിതരണം ചെയ്യുന്നത് 7500 ഓളം പട്ടയം

സര്‍ക്കാറിന്റെ 2ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പട്ടയ മേള സംഘടിപ്പിക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന പട്ടയ മേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പങ്കെടുക്കും. ജില്ലയിലെ 3 ലാന്‍റ് ട്രൈബ്യൂണല്‍ ഓഫീസില്‍നിന്നുള്ള പട്ടയങ്ങള്‍ ഉള്‍പ്പെടെ 7500 ഓളം പട്ടയങ്ങള്‍ ഈ പരിപാടിയിൽ റവന്യൂ മന്ത്രി വിതരണം ചെയ്യും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ പട്ടയമേളയാണിത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 4600 ഓളം പട്ടയങ്ങള്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!