കണ്ണൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ താണ ബിപി ഫാറൂഖ് റോഡില്‍ (താണ-സിറ്റി റോഡ്) ആരംഭിച്ച ‘പാര്‍ക്ക് ന്‍ ഷുവര്‍’ പേ പാര്‍ക്കിംഗ് കേന്ദ്രം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവകരായ വിവിധ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയിലാണ് സ്വകാര്യവ്യക്തിയുടെ 65 സെന്റ് സ്ഥലത്ത് പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചത്.ഒരേസമയം 50 ല്‍ അധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.ഇതിനായി നാഫി കെ.കെ, ഒ.കെ. അരുണ്‍ജിത്ത്, രാഹുല്‍ എം റിയാസ് കെ എന്നീ യുവ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ച ‘പാര്‍ക്ക് ന്‍ ഷുവര്‍’ എന്ന ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ചാണ് പാര്‍ക്കിംഗ് നിയന്ത്രിക്കുന്നത്. തുടക്കത്തില്‍ മണിക്കൂറിന് 10 രൂപ മാത്രമാണ് ഈടാക്കുന്നത്.വാഹനം പാര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ ഉടമയുടെ മൊബൈല്‍ നമ്ബറിലേക്ക് വാഹനത്തിന്റെ നമ്ബറും, സമയവും, തുകയും, ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്‌സ്‌ആപ്പ് സന്ദേശമായി ലഭിക്കും. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി മുന്‍കൂട്ടി പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഭാവിയില്‍ ഏര്‍പ്പെടുത്തും.പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബിന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ.പി ഇന്ദിര, പി.ഷമീമ, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ ഉഷ, ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാരായ കെ വി മഹീന്ദ്രന്‍, വിനോദ് കെ. സി, സജീവന്‍ കേളോത്ത് പാര്‍ക്ക് ന്‍ ഷുവര്‍ പ്രതിനിധികളായ നാഫിഹ് കെ കെ, ഒ.കെ അരുണ്‍ജിത്, രാഹുല്‍ എം എന്നിവരും പങ്കെടുത്തു