/
7 മിനിറ്റ് വായിച്ചു

അപകടസാധ്യതാ ബീച്ചുകളിൽ ഇനി സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം

പയ്യന്നൂർ അഗ്നിരക്ഷാനിലയം പരിധിയിലെ അപകട സാധ്യതയുള്ള ബീച്ചുകളിൽ ഇനിമുതൽ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.സമീപകാലത്ത് ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലേക്കായി സേനാംഗങ്ങളെ അപകടസാധ്യതയുള്ള മേഖലകളിൽ വിനിയോഗിച്ചത്.

പരിശീലനം നേടിയ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനമാണ് ലഭ്യമാക്കുക.വിനോദസഞ്ചാരികളുടെ സുരക്ഷാ കാര്യങ്ങൾ മുൻനിർത്തിയാണ് ഇവരെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിനിയോഗിച്ചത്.

കൂടാതെ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ്, മറ്റു ഉപകരണങ്ങൾ എന്നിവയും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിലേക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്.അത്യാഹിതങ്ങൾ സംഭവിച്ചാൽ അവിടേക്ക് ഫയർഫോഴ്‌സ് എത്തുന്നതുവരെ അപായത്തിൽ അകപ്പെട്ടവർക്ക് ആവശ്യമായ സുരക്ഷയും സേനാംഗങ്ങൾ നൽകും.

പദ്ധതിയുമായി വിനോദസഞ്ചാരികളും സഹകരിക്കണമെന്ന് ഡ്യൂട്ടി പോസ്റ്റ് വാർഡൻ ടി.വി. സൂരജ് ബീച്ചുകളിൽ സന്ദർശനം നടത്തിയശേഷം ആവശ്യപ്പെട്ടു. പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിലെ മറ്റു സേനാംഗങ്ങളായ അൻസാർ, മുസ്തഫ, നിസാമുദ്ധീൻ, സിദ്ധാർഥ് തുടങ്ങിയവരും സുരക്ഷാകാര്യങ്ങൾ വിലയിരുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version