/
7 മിനിറ്റ് വായിച്ചു

പയ്യന്നൂരിലെ തകർത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതിയ ശില്പമൊരുങ്ങുന്നു

പയ്യന്നൂർ കോൺഗ്രസ് ഓഫീസായ ഗാന്ധിമന്ദിരത്തിലെ തകർത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതിയ ശില്പമൊരുങ്ങുന്നു.കോൺഗ്രസ് നേതാവ് എം.നാരായണൻ കുട്ടിയും ജനറൽ കൺവീനർ ആയി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.സി.നാരായണനും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ശില്പനിർമാണം നടത്തുന്നത്.

ജൂൺ 13-ന് രാത്രിയിലാണ് പയ്യന്നൂർ ഗാന്ധിമന്ദിരത്തിലെ പ്രതിമ തകർത്തത്.2002-ൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.നൂറുദീന്റെ നേതൃത്വത്തിലായിരുന്നു ഗാന്ധിപ്രതിമ സ്ഥാപിച്ചത്. ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററായിരുന്നു അന്ന് നിർമിച്ചത്.അദ്ദേഹത്തിന്റെ മകനും ശില്പിയും അധ്യാപകനുമായ ചിത്രൻ കുഞ്ഞിമംഗലമാണ് പുതിയ ശില്പം നിർമിക്കുന്നത്. മൂന്നടി ഉയരം വരുന്ന ശില്പം ഗാന്ധിജി ഇരിക്കുന്ന രീതിയിലാണ്.

തനതായ വസ്ത്രധാരണരീതിയും കണ്ണടയും നിർമിച്ചിട്ടുണ്ട്. ഫൈബറിൽ നിർമിച്ച് വെങ്കലനിറത്തോടുകൂടിയാണ്.അവസാനഘട്ട മിനുക്കുപണിയിലാണ് ചിത്രൻ കുഞ്ഞിമംഗലം. കെ.ചിത്ര, കെ.വി.കിഷോർ, ശശികുമാർ, കൃഷ്ണൻ, അശ്വിൻ എന്നിവർ ചിത്രനൊപ്പം നിർമാണത്തിൽ സഹായികളായി. പ്രതിമ തകർത്ത സംഭവത്തിൽ 15 പേർക്കെതിരേ കേസെടുത്ത പയ്യന്നൂർ പോലീസ് രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റുചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version