//
7 മിനിറ്റ് വായിച്ചു

പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റോറന്റും വരുന്നു

പഴയങ്ങാടി : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയുംടെയും ഫ്ലോട്ടിങ്‌ റസ്റ്റോറൻറിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി എം.വിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. പഴയങ്ങാടി-മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് പദ്ധതി.

ബോട്ട് റെയ്സ് ഗാലറിക്ക് 2.87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പഴയങ്ങാടിയിൽ നടക്കുന്ന വള്ളംകളി സൗകര്യപ്രദമായി കാണാൻ സാധിക്കുന്ന രീതിയിലാണ് നിർമാണം. 65 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയിലും പണിയുന്ന ഗാലറിയിൽ 500 പേർക്ക് ജലോത്സവം വീക്ഷിക്കാനും മറ്റവസരങ്ങളിൽ വിനോദസഞ്ചാരികൾക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും കഴിയും.

ഫ്ലോട്ടിങ്‌ റസ്റ്റോറൻറിന്റെ പ്രവൃത്തിക്ക് 1.88 കോടി രൂപയുടെ ഭരണാനുമതിയാണ്‌ ലഭിച്ചത്. കരയിൽനിന്ന്‌ ഒമ്പത് മീറ്റർ അകലത്തിൽ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീർണമുണ്ട്. വിനോദ സഞ്ചാര വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് ഇരു പ്രവൃത്തികളുടെയും നിർവഹണ ഏജൻസി.എം.എൽ.എ.യോടൊപ്പം  പ്രതിനിധികളായ റിഷിത്, അഭിലാഷ്, കരാറുകാരുടെ പ്രതിനിധികളായ വി.മധുസുദനൻ, എം.വി.നിധിൻ എന്നിവരും ഉണ്ടായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version