വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. നിയമം പാലിക്കുമെന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന് പരിസരത്തുള്ളത്.ഇതിനിടെ പാലാരിവട്ടം സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തിയ പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇതിനിടെ തിരുവനന്തപുരത്തെ മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പിസി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷം വെണ്ണലയില്‍ സമാന പ്രസംഗം നടത്തിയെന്ന് പ്രോസിക്യൂഷന് കോടതിയെ ചൂണ്ടിക്കാണിച്ചു. ഈ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം അംഗീകരിക്കുകയായിരുന്നു. അനിവാര്യമെങ്കില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധിക്ക് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായി വിഴിഞ്ഞം സിഐയും സംഘവും പാലാരിവട്ടത്തേക്ക് തിരിച്ചു.
വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍;പിന്തുണയുമായി ബിജെപി നേതാക്കള്‍
Image Slide 3
Image Slide 3