//
8 മിനിറ്റ് വായിച്ചു

‘പി സി ജോര്‍ജിനെതിരായ കേസ് പ്രതികാര നടപടി’; സ്വപ്‌നയെ വിശ്വസിക്കാത്തവര്‍ പരാതിക്കാരിയെ വിശ്വസിക്കുന്നെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ലൈംഗികാതിക്രമ കേസില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്തടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് സുധാകരന്‍ ചോദിച്ചു. അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്നും സുധാകരന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാത്തവര്‍ സരിതയെയും വിശ്വസിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം പിസി ജോര്‍ജിന്റെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് പീഡനക്കേസില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.ഗൂഢാലോചനക്കേസില്‍ സാക്ഷി കൂടിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version