//
10 മിനിറ്റ് വായിച്ചു

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതികള്‍

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പിസി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു. കൊലവിളിയെ ഗൗരവത്തോടെ കാണണം. പി.സി ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള മുഴുവന്‍ തോക്കുകളും കണ്ടു കെട്ടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

പീഡനക്കേസിലെ പി.സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷയുടെ പരാമര്‍ശം. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ പിണറായി വിജയന്‍ അനുഭവിക്കുമെന്നും ഉഷ പറഞ്ഞിരുന്നു. ”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല.എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.”-ഉഷ പറഞ്ഞു.

പീഡനക്കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം. തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യമാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും ഉഷ പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version