//
3 മിനിറ്റ് വായിച്ചു

‘തെരുവു നായ്ക്കുഞ്ഞുങ്ങൾ ഇനി വഴിയിൽ അലയില്ല’;അഡോപ്ഷൻ ക്യാമ്പുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ:തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കണ്ണൂരിന്റെയും കണ്ണൂർ കോർപറേഷന്റെയും ആഭിമുഖ്യത്തിൽ നാടൻ നായ്ക്കുട്ടികളുടെയും പൂച്ച കുട്ടികളുടെയും അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച (29.05.2022)കണ്ണൂർ കാൽടക്സ് മഹാത്മാമന്ദിരത്തിൽ വെച്ച് 10:00 മുതൽ 5:00 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . ഫെസ്റ്റിൽ പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പ് നൽകിയ നായക്കുട്ടികളെ തികച്ചു സൗജന്യമായി ആണ് ദത്തു നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9947562020

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version