6 മിനിറ്റ് വായിച്ചു

കര്‍ക്കിടക വാവിന്റെ ഭാഗമായുള്ള ബലി തർപ്പണ സമയത്ത് ആളുകള്‍ മുൻകരുതൽ എടുക്കണം; ജില്ലാ ഭരണകൂടം

കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ കടലിലും തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും ശനിയാഴ്ച കര്‍ക്കിടക വാവിന്റെ ഭാഗമായുള്ള ബലി തർപ്പണ സമയത്ത് ആളുകള്‍ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടം.

ബലിതര്‍പ്പണസമയത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കടലിലേക്ക് ഒന്നിച്ച് കൂടുതൽ ആളുകള്‍ പോകരുത്. യാതൊരു കാരണവശാലും കടലിലോ പുഴയിലോ നീന്താൻ പാടുള്ളതല്ല. ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ പൂര്‍ണമായും മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണം ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. അപകട സാധ്യത മുന്നറിയിപ്പ്‌ ബോര്‍ഡുകളിലെ നിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

പോലീസ്‌ , ഫയര്‍ ഫോഴ്സ്‌ , റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ ഡിസാസ്റ്റർ മാനേജ്മെൻ്റ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version