//
6 മിനിറ്റ് വായിച്ചു

പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും

പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ. നികുതി 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും. ഡൽഹി സർക്കാർ പെട്രോളിന്റെ നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചതും പെട്രോൾ വില 103.97 രൂപയിൽ നിന്ന് 95.97രൂപയായി കുറച്ചതും എടുത്തു പറയേണ്ടതാണ്.വില വെട്ടിക്കുറച്ചതിന് ശേഷം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപയ്ക്ക് മുകളിലായിരിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കഴിഞ്ഞ മാസം കുറച്ചതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ നീക്കം.പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തര്‍പ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍,മിസ്സോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ 3 രൂപ 20 പൈസയും ഡീസലിന് 3 രൂപ 90 പൈസയുമാണ് കുറച്ചത്. ഒഡീഷ സര്‍ക്കാരും മൂന്ന് രൂപ വീതം കുറച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!