//
7 മിനിറ്റ് വായിച്ചു

‘അമിത ഫോണ്‍ ഉപയോഗം വിലക്കി’; കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.രതീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. അദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടത്തുക.സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.ഞായറാഴ്ച്ച തിരുവനന്തപുരം കല്ലമ്പലത്ത് മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചിരുന്നു. വെട്ടിയറ സ്വദേശിയായ ജീവ മോഹനാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. അമിതമായ മൊബൈല്‍ ഉപയോഗം കാരണം താന്‍ ജീവനൊടുക്കുകയാണെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന മൂന്ന് പേജുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു.പത്താംക്ലാസില്‍ ജീവ എല്ലാവിഷയത്തിലും എ പ്ലസ് നേടിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version