3 മിനിറ്റ് വായിച്ചു

മാധ്യമ പ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു

കണ്ണൂർ: അന്തരിച്ച മാധ്യമ പ്രവർത്തകരായ കെ.രജിത് റാം ( മാതൃഭൂമി ), എം. രാജീവൻ (ദേശാഭിമാനി ), ഐസക് പിലാത്തറ (മംഗളം), സി.ബി.മുഹമ്മദലി (ചന്ദ്രിക) എന്നിവരുടെ ഛായാചിത്രം പ്രസ്ക്ലബിൽ അനാച്ഛാദനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അനാച്ഛാദനം നിർവഹിച്ചു.

പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരും അന്തരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version