//
13 മിനിറ്റ് വായിച്ചു

‘ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ് ചിത്രം’; അറസ്റ്റിലായ ലത്തീഫിന്റെ പേജില്‍ വേറെയും വ്യാജ പോസ്റ്റുകള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്.ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും അബ്ദുള്‍ ലത്തീഫിന്റെ പേജിലുണ്ട്. മെയ് നാലിനാണ് ബിനീഷിനെതിരായ വ്യാജ ചിത്രം പങ്കുവെച്ചത്.’മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയല്ല എന്ന് പറയാന്‍ പറഞ്ഞു.’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം. പ്രത്യക്ഷത്തില്‍ തന്നെ ചിത്രം ഫോട്ടോഷോപ്പാണെന്ന് മനസ്സിലാക്കാം.മുസ്ലീം ലീഗ്, യുഡിഎഫ് അനുകൂല പോസ്റ്റുകളാണ് അബ്ജുള്‍ ലത്തീഫിന്‍റെ പേജില്‍ കൂടുതലായും പങ്കുവെച്ചിരിക്കുന്നത്.നേരത്തെ എം കെ മുനീറിന്‍റെ ചിത്രവും പേജിന്‍റെ പ്രൊഫൈല്‍ ചിത്രമായി വെച്ചിരുന്നു.ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിന് കോയമ്പത്തൂരില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവിയെന്നാണ് പൊലീസ് പറയുന്നത്.

 

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.എന്നാല്‍ അറസ്റ്റിനെ തള്ളി മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം രംഗത്തെത്തി. ‘പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമം. പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.’ എന്നായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!