/
4 മിനിറ്റ് വായിച്ചു

ശാരീരികാസ്വാസ്ഥ്യം; മഅ്ദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം> കടുത്ത പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനിയെ തിങ്കളാഴ്ച ഉച്ചയോടെ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദം എന്നിവ ഉയർന്ന അളവിലായതിനാൽ വിദഗ്​ധ ചികിത്സ ആവ​ശ്യമാണെന്ന്​ ഡോക്​ടർമാർ നിർദേശിച്ചു.

ചൊവ്വാഴ്‌ച വിവിധ ലാബ്‌ പരിശോധനകൾ നടത്തിയ ശേഷമാവും  മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് മഅ്ദനിയുടെ സഹോദരൻ സിദ്ധിഖ്‌ പറഞ്ഞു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം സന്ദർശകരെ പൂർണമായും ഒഴിവാക്കിയതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version