//
13 മിനിറ്റ് വായിച്ചു

‘സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങി’; സങ്കീര്‍ണ്ണമായ ചികിത്സയിലൂടെ 12 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് കണ്ണൂര്‍ ആസ്റ്റർ മിംസ്

കണ്ണൂര്‍: സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തുകയും ചെയ്ത കുഞ്ഞിന്റെ ജീവന്‍ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. കണ്ണൂര്‍ സ്വദേശിയായ 12 വയസ്സുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറിലേക്ക് പോകുന്നതിന് പകരം മൂര്‍ച്ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.ശ്വാസകോശത്തില്‍ മുറിവോ തടസ്സമോ സൃഷ്ടിക്കപ്പെടാനും അത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുവാനും സാധ്യത കൂടുതലായിരുന്നു.കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ആശുപത്രിയിലേക്കായിരുന്നു കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ ആദ്യം എത്തിച്ചേര്‍ന്നത്. എന്നാല്‍ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി സൗകര്യങ്ങളുള്ള ഹയര്‍ സെന്ററില്‍ വെച്ച് മാത്രമേ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചെറിയ കുട്ടിയായതിനാല്‍ ബ്രോങ്കോസ്‌കോപ്പി നിര്‍വ്വഹിക്കുന്നതിനും വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു.

 

എന്നാല്‍ ആസ്റ്റര്‍ മിംസിലെ പരിചയ സമ്പന്നരായ പള്‍മണോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വിജയകരമായി ബ്രോങ്കോസ്‌കോപ്പി നിര്‍വ്വഹിക്കുകയും പിന്‍ പുറത്തെടുക്കുകയും ചെയ്തു. രാത്രി 7 മണിക്ക് എത്തിച്ചേര്‍ന്ന കുഞ്ഞിനെ 11 മണിയോടെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി പൂര്‍ത്തീകരിക്കുകയും അടുത്ത ദിവസം രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.”അതി സങ്കീര്‍ണ്ണമായ ഇത്തരം സാഹചര്യങ്ങളില്‍ കോഴിക്കോട്ടോ മംഗലാപുരത്തോ ഉള്ള ആശുപത്രികളെ ആശ്രയിക്കുക മാത്രമേ മുന്‍കാലങ്ങളില്‍ ചെയ്യുവാനുണ്ടായിരുന്നുള്ളൂ.എന്നാല്‍ കണ്ണൂരിന്റെ ആതുരസേവനമേഖലയ്ക്ക് തന്നെ ഇത്തരം സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള സാഹചര്യം വന്ന് ചേര്‍ന്നിരിക്കുന്നു. ഇത് ഈ മേഖലയിലെ കണ്ണൂരിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്’ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു.ഡോ. വിഷ്ണു ജി കൃഷ്ണൻ , ഡോ. അവിനാഷ്, ഡോ. ശ്രീജിത്ത്. എം. ഒ,ഡോ. ശരത്. ഡോ. അബൂബക്കര്‍, ഡോ. തുഷാര, ഡോ. ഷമീം,vബ്രോങ്കോസ്‌കോപ്പി സ്റ്റാഫ്‌ രൂപേഷ് തുടങ്ങിയവര്‍ ചേര്‍ന്നുള്ള ടീമാണ് പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version