//
4 മിനിറ്റ് വായിച്ചു

പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍:  പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ  ജിംനേഷിന്‍റെ  മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനുണ്ടയിൽ സിപിഎം – ബിജെപി സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി പ്രവർത്തകനായ സഹോദരനെ പരിചരിക്കാനെത്തിയതായിരുന്നു ജിംനേഷ്.  പാനുണ്ടയിൽ കൊടി തോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സംഭവ സ്ഥലത്ത് ജിമ്നേഷിനും മർദനമേറ്റിരുന്നതായി ബി ജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version