5 മിനിറ്റ് വായിച്ചു

പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻ : മന്ത്രിയെ കരിങ്കൊടി കാണിച്ച് എം എസ് എഫ്

കണ്ണൂർ : പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിൽ മലബാറിനോടും, കണ്ണൂർ ജില്ലയോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ചു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പരിപാടിക്കെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ എം എസ് എഫ് നേതാക്കൾ കരിങ്കൊടി കാണിച്ചു. യൂണിവേഴ്സിറ്റി കാവടത്തിൽ എത്തിയപ്പോഴാണ് കരിങ്കൊടി ഉയർത്തിയത് ഉടനെ എത്തിയ പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും, വ്യാജ സർട്ടിഫിക്കറ്റ് വിഷയങ്ങളും, പ്ലസ് വൺ വിഷയത്തിൽ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുമാണ് കരിങ്കൊടി കാണിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ, ജില്ലാ ഭാരവാഹികളായ തസ്‌ലീം അടിപ്പാലം, സുഹൈൽ എം കെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി, പ്രസിഡന്റ്‌ കെ പി താഹിർ, എം പി മുഹമ്മദലി, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ തുടങ്ങിയവർ അറസ്റ്റിലായ എം എസ് എഫ് നേതാക്കളെ സന്ദർശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version