//
7 മിനിറ്റ് വായിച്ചു

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി.പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിലെത്തുക. തുടർന്ന്, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക.

ഓൺലൈനായി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹയർ സെക്കണ്ടറി സൈറ്റിലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒ ടി പി വഴി പാസ്‌വേഡ് നൽകി വേണം അപേക്ഷിക്കേണ്ടത്. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻ വഴി തന്നെയാണ്. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങളുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version