//
5 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമരം; സമരം അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂൺ 13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. മാത്രവുമല്ല പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർഥികൾ പറയുന്നു. കൊവിഡ് കാരണ പഠനം പാതിവഴിയിലായെന്നും വിദ്യാർഥികൾ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാർഥികൾക്കുണ്ട്.അതേസമയം വിദ്യാർഥികളുടേത് അനാവശ്യ സമരമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവൻ കുട്ടി പ്രതികരിച്ചു.ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ  ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ  ജൂൺ 13 മുതൽ 30 വരെയും നടത്താനാണ് തീരുമാനം. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version