//
10 മിനിറ്റ് വായിച്ചു

പ്ലസ് വണ്‍ പ്രവേശനം; മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ഇന്ന് വൈകിട്ട് അഞ്ചുവരെ

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രവേശന നടപടികള്‍ നീട്ടി. ഇന്ന് വൈകുന്നേരം അഞ്ചു മണിവരെയാണ സമയം നല്‍കിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കുംസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും.

ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്‌മെന്റിന് മുമ്പായി മാനേജ്മെന്റ് – അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ഈ മാസം 31 വരെയാണ്.ഇതിനുശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നടപടികള്‍ തുടങ്ങുക.

മറ്റ് ക്ലാസുകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അതേ സമയം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കും. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version