/
8 മിനിറ്റ് വായിച്ചു

പ്ലസ് വൺ സീറ്റ് ; മലബാർദേശഅയിത്തംഅവസാനിപ്പിക്കുക:എം എസ് എഫ് രാപ്പകൽ സമരത്തിന് കണ്ണൂരിൽ തുടക്കം

കണ്ണൂർ : മലബാർ ദേശ അയിത്തംഅവസാനിപ്പിക്കുക ,പ്ലസ് വൺ പുതിയ ബാച്ച് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരത്തിന് തുടക്കം കുറിച്ചു . മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ : അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു . എം.എസ്.എഫ്ജില്ല പ്രസിഡന്റ് നസീർ പുറത്തിൽ ആദ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , മുസ്‌ലിം ലീഗ് ജില്ല ട്രഷറർ മഹമൂദ് കടവത്തൂർ,ജില്ലാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ.പി .താഹിർ , അൻസാരി തില്ലങ്കേരി , മഹമൂദ് അള്ളാംകുളം, എം പി മുഹമ്മദലി , എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്ബാൽ കോർപ്പറേഷൻഡെപ്യുട്ടി മേയർ കെ.ഷബീന ടീച്ചർ ,യൂത്ത്‌ ലീഗ് ജില്ല സെക്രട്ടറി ലത്തീഫ് ഇടവച്ചാൽ , സി എം പി അസിസ്റ്റന്റ് സെക്രട്ടറി സി എ അജീർ,കെ എസ് യു ജില്ല പ്രസിഡന്റ് എം.സി.അതുൽ ,എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് അസ്‌ലം അസ്ഹരിപൊയ്ത്തുംകടവ് , ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ,അഡ്വ കെ പി മു‌നാസ്, കെ എസ് ടി യു പ്രതിനിധിഎം.എംഹബീബ് പ്രസംഗിച്ചു. ,എം.എസ്എഫ്.ജില്ല ഭാരവാഹികളായ കെ.പിറംഷാദ് , ഷഹബാസ് കയ്യത്ത് , തസ്‌ലീം അടിപ്പാലം , ഷഫീർ ചെങ്ങളായി , ഹരിത ജില്ല പ്രസിഡന്റ് നഹല സഹീദ് എന്നിവർനേതൃത്വംനൽകി.ജനറൽസെക്രട്ടറിഒ.കെ.ജാസിർസ്വാഗതംപറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version