//
7 മിനിറ്റ് വായിച്ചു

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് വിജ്ഞാപനം ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. പ്രധാന മൂന്ന് അലോട്ട്മെന്റുകളും 25 നുള്ളിൽ പൂർത്തിയാക്കി, അതേ ദിവസം തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നു.

മൂന്ന് അലോട്ട്​മെന്‍റിലും പ്രവേശനം ലഭിക്കാത്തവർക്കുള്ള അവസാന അവസരമാണ് സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​. ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിച്ച ശേഷം അതനുസരിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. വിശദ പരിശോധനകൾക്ക് ശേഷം അലോട്ട്​മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 30 നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

മൂന്നാംഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 32,469 പേരുണ്ട്. ഈ സീറ്റുകളും മൂന്നാം അലോട്ട്മെന്‍റിൽ ഒഴിവുണ്ടായിരുന്ന 1153 സീറ്റുകളും ചേർത്തായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റ്. മെറിറ്റ് സീറ്റിൽ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version