//
7 മിനിറ്റ് വായിച്ചു

പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചില്ലേ? പകരം നിര്‍ദ്ദേശവുമായി മന്ത്രി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി.സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു.

സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടർന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version