ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി ഫലം പരിശോധിക്കാം. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മുതൽ അതത് സ്കൂളുകളിൽ എത്തി സ്ഥിര പ്രവേശനം നേടണം. ഇതിന് ശേഷം 28 ന് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സെപ്തംബർ 26ന് രാവിലെ 10 മണി മുതൽ 2022 സെപ്തംബർ 27 ന് വൈകിട്ട് 5 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്റ് ലെറ്ററിൻ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം.
യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവഅവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽസർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.
അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത്. സപ്ലിമെൻററി അലോട്ട്മെന്റിനുശേഷമുള്ള സ്കൂൾ തല ജില്ലാ/ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി 2022 സെപ്തംബർ 28 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.