/
7 മിനിറ്റ് വായിച്ചു

കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

കാസർകോട് ബന്തിയോട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന കടയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ പിടിയിൽ. പതിനാറ് വയസുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബന്തിയോട്ട് സ്പോർട്സ് സാധനങ്ങൾ വിൽക്കുന്ന ചാമ്പ്യൻസ് സ്പോർട്സിന്റെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. കടയിലെ ജീവനക്കാരൻ ബന്തിയോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ഇയാളാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കാൻ ജേഴ്സി വാങ്ങുന്നതിനായി ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം 16 വയസുകാരി കടയിൽ എത്തിയത്. ജേഴ്‌സി തെരഞ്ഞെടുത്ത് ട്രയൽ റൂമിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പെൺകുട്ടി സഹോദരനെ വിവരമറിയിക്കുകയും മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് ഇത്തരം പ്രവർത്തിയിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version